---
title: "മാടായിപ്പാറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു"
english_title: "Auto rickshaw accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322651/auto-rickshaw-accident"
published_at: "2025-10-26T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdcd2e6f0f0_1000048554.jpg"
keywords: []
---

# മാടായിപ്പാറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

> **Lead Summary:** പഴയങ്ങാടി: മാടായിപ്പാറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ഖത്തര്‍ കെ.എം.സി.സി പയ്യന്നൂര്‍ മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം ബഷീര്‍ പുളിങ്ങോത്തിന്റെ മകന്‍ മുട്ടം സ്വദേശി ഹസീബ് ബഷീറാണ് ണ് മരിച്ചത്.

## Article Content

പഴയങ്ങാടി: മാടായിപ്പാറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ഖത്തര്‍ കെ.എം.സി.സി പയ്യന്നൂര്‍ മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം ബഷീര്‍ പുളിങ്ങോത്തിന്റെ മകന്‍ മുട്ടം സ്വദേശി ഹസീബ് ബഷീറാണ് ണ് മരിച്ചത്.

10 ദിവസം മുൻപ് അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

ഖത്തറില്‍ ജോലിചെയ്യുന്ന ഹസീബ് സഹോദരിയുടെ വിവാഹത്തിനാണ് നാട്ടില്‍ എത്തിയത്. തിരികെ ഖത്തറിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322651/auto-rickshaw-accident)