---
title: "ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണം"
english_title: "lorry accident alappuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32265/lorry-accident-alappuzha"
published_at: "2022-03-17T11:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232d54841156_download (4).jpg"
keywords: []
---

# ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണം

> **Lead Summary:** ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്.

## Article Content

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്.

ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹം നൂറനാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32265/lorry-accident-alappuzha)