---
title: "ആന്തൂർ നഗരസഭ സി.ഡി.എസ് വാർഷികവും ചലനം അർബൻ സമ്മിറ്റും നടന്നു"
english_title: "aanthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322621/aanthoor"
published_at: "2025-10-26T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fda14bb9ac5_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ സി.ഡി.എസ് വാർഷികവും ചലനം അർബൻ സമ്മിറ്റും നടന്നു

> **Lead Summary:** **പറശ്ശിനിക്കടവ്:**ആന്തൂർ നഗരസഭ സി.ഡി.എസ് വാർഷികവും ചലനം അർബൻ സമ്മിറ്റും സെപ്റ്റംബർ 25ന് പറശ്ശനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചറുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.

## Article Content

**പറശ്ശിനിക്കടവ്:**ആന്തൂർ നഗരസഭ സി.ഡി.എസ് വാർഷികവും ചലനം അർബൻ സമ്മിറ്റും സെപ്റ്റംബർ 25ന് പറശ്ശനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചറുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരൻ, കൗൺസിലർമാരായ യു. രമ, ശ്രീനിമിഷ, ശ്രീഷ, സെക്രട്ടറി കെ.മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെമ്പർ സെക്രട്ടറി ധന്യ സ്വാഗതമാശംസിച്ചു.മുഖ്യാതിഥിയായി സിനി ആർട്ടിസ്റ്റ് നിഷ എം. പൊന്ന്യം ചടങ്ങിൽ പങ്കെടുത്ത് ആശംസാ സന്ദേശം നൽകി.

സി.ഡി.എസ് ചെയർപേഴ്സൺ കെ.പി.ശ്യാമള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മെന്റർ മിനിമോൾ ചലനം മെന്റർഷിപ്പ് പ്രോഗ്രാം വിശദീകരിച്ച് സംസാരിച്ചു.വിവിധ മേഖലകളിൽ പ്രാഗൽഭ്യം പുലർത്തിയ വ്യക്തികളേയും സംരഭങ്ങളേയും ചെയർമാൻ ആദരിച്ചു.എം.സി.ജി. അനിയൻ കുഞ്ഞ് കെ.എസ് ചലനം പ്രോഗ്രാമിന്റെയും അർബൻ സമ്മിറ്റിന്റെയും പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.

തുടർന്ന് വിവിധ വാർഡുകളിൽ നിന്നുള്ള എഡിഎസ് യൂനിറ്റുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളോടെവാർഷികാഘോഷം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322621/aanthoor)