---
title: "ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡി എംഎയുമായി യുവാവ് പിടിയിലായി"
english_title: "MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322482/mdma"
published_at: "2025-10-25T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc79f1499e1_1000046114.jpg"
keywords: []
---

# ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡി എംഎയുമായി യുവാവ് പിടിയിലായി

> **Lead Summary:**  എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാരം കാടാങ്ങോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകട എന്ന സ്ഥലത്ത് വെച്ച് KL 59 AA 1910 BAJAJ CT 110 X ബൈക്കിൽ കടത്തി കൊണ്ട് വന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി ഷാഹിം കെ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു.

## Article Content

 എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാരം കാടാങ്ങോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകട എന്ന സ്ഥലത്ത് വെച്ച് KL 59 AA 1910 BAJAJ CT 110 X ബൈക്കിൽ കടത്തി കൊണ്ട് വന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി ഷാഹിം കെ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു.

 പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. 

പ്രതിയെ JFCM III കണ്ണൂർ കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322482/mdma)