---
title: "26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ അനന്തപുരിയില്‍ തിരി തെളിയും"
english_title: "26th iffk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32244/26th-iffk"
published_at: "2022-03-17T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232c05927698_Untitled-2 web-Recovered.jpg"
keywords: []
---

# 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ അനന്തപുരിയില്‍ തിരി തെളിയും

> **Lead Summary:** 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ അനന്തപുരിയില്‍ തിരി തെളിയും.വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബംഗ്ലാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം.

## Article Content

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ അനന്തപുരിയില്‍ തിരി തെളിയും.വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബംഗ്ലാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം.

ആഭ്യന്തര യുദ്ധങ്ങള്‍ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങള്‍ മേളയില്‍ എത്തുന്നുണ്ട്. കൊവിഡ് ഉള്‍പ്പടെ പലതരം ഭീതികള്‍ക്കിടയിലും ചലച്ചിത്ര മേഖലയെ സമ്ബന്നമാക്കി നിര്‍ത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകര്‍ഷണം.

ലോക പ്രശസ്തരായ വനിതാ സംവിധായകരുടെ മികച്ച ചിത്രങ്ങളും നെടുമുടി വേണു, കെ പി എ സി ലളിത തുടങ്ങിയ മലയാളത്തിന്റെ അനശ്വര പ്രതിഭകളോടുള്ള ആദരമായി വിവിധ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. 15 വേദികളിലായി മത്സര വിഭാഗത്തിലെ 14 ചിത്രങ്ങള്‍ ഉള്‍പ്പെടെ ആകെ 173 ചിത്രങ്ങളാണ് മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32244/26th-iffk)