---
title: "സ്പാർക്ക്'25 സയൻസ് ഇന്നോവേഷൻ എക്സ്പോ: ഹസനുൽബസരി വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം"
english_title: "SPARK'25 Science Innovation Expo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322390/spark25-science-innovation-expo"
published_at: "2025-10-24T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fba12e5369b_news-card.jpg"
keywords: []
---

# സ്പാർക്ക്'25 സയൻസ് ഇന്നോവേഷൻ എക്സ്പോ: ഹസനുൽബസരി വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **മുട്ടം :** ജാമിഅഃ മദീനത്തൂന്നൂർ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച 'സ്പാർക്ക്'25 ഇന്നോവേഷൻ എക്സ്പോ' യിൽ മുട്ടം ഹസനുൽബസരി ജൂനിയർ സ്കൂൾ ഓഫ് സയൻസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ഒന്നാം സ്ഥാനം. മുഹമ്മദ്‌ സമാഹ്, റസൽ മുഹമ്മദ്‌ എന്നിവർ അവതരിപ്പിച്ച ഓട്ടോമാറ്റിക്ക് ലാൻഡ് സ്ലൈഡ് അലർട്ട് സിസ്റ്റത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

## Article Content

**മുട്ടം :** ജാമിഅഃ മദീനത്തൂന്നൂർ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച 'സ്പാർക്ക്'25 ഇന്നോവേഷൻ എക്സ്പോ' യിൽ മുട്ടം ഹസനുൽബസരി ജൂനിയർ സ്കൂൾ ഓഫ് സയൻസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ഒന്നാം സ്ഥാനം. മുഹമ്മദ്‌ സമാഹ്, റസൽ മുഹമ്മദ്‌ എന്നിവർ അവതരിപ്പിച്ച ഓട്ടോമാറ്റിക്ക് ലാൻഡ് സ്ലൈഡ് അലർട്ട് സിസ്റ്റത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

യുവ തലമുറയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ജാമിഅഃ മദീനത്തൂന്നൂർ സയൻസ് ഓർബിറ്റിന് കീഴിൽ ഒക്ടോബർ 19ന് കോഴിക്കോട് റീജിയണൽ സയൻസ് സെന്റർ & പ്ലാനറ്റേറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഹസനുൽബസരി ജൂനിയർ സ്കൂൾ ഓഫ് സയൻസ് വിദ്യാർത്ഥികളായ അമീൻ മുഹമ്മദ്‌, ഹംദാൻ എന്നിവർ നിർമ്മിച്ച ഓട്ടോ ഫയർ എസ്റ്റിംഗുഷിങ് റോബോർട്ട് പ്രത്യേക ജൂറി പരാമർശം നേടി. വിജയികളെ ഹസനുൽബസരി മാനേജ്മെന്റും സ്റ്റാഫ്‌ കൗൺസിലും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322390/spark25-science-innovation-expo)