---
title: "സൗരോർജ വേലി പ്രവർത്തനക്ഷമമാക്കി"
english_title: "Solar system "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322207/solar-system"
published_at: "2025-10-23T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa5c1ad08fb_1000042459.jpg"
keywords: []
---

# സൗരോർജ വേലി പ്രവർത്തനക്ഷമമാക്കി

> **Lead Summary:** കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാന ഇറങ്ങി ഭീതി സൃഷ്ടിച്ച പേരട്ട, കുണ്ടേരി,തൊട്ടില്പാലം ഭാഗങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതിന് ആയി സൗരോർജ്ജ വേലി അറ്റകുറ്റ പണികൾ നടത്തി പ്രവർത്തന ക്ഷമം ആക്കി.ഇവിടെ നിലവിൽ ഉണ്ടായിരുന്ന ഫെൻസിങ് കാടും വള്ളി പടർപ്പും കയറി പ്രവർത്തന രഹിതം ആയിരുന്നു.

## Article Content

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാന ഇറങ്ങി ഭീതി സൃഷ്ടിച്ച പേരട്ട, കുണ്ടേരി,തൊട്ടില്പാലം ഭാഗങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതിന് ആയി സൗരോർജ്ജ വേലി അറ്റകുറ്റ പണികൾ നടത്തി പ്രവർത്തന ക്ഷമം ആക്കി.ഇവിടെ നിലവിൽ ഉണ്ടായിരുന്ന ഫെൻസിങ് കാടും വള്ളി പടർപ്പും കയറി പ്രവർത്തന രഹിതം ആയിരുന്നു.

കർണാടക വനത്തിൽ നിന്നും കുണ്ടേരി പുഴ കടന്ന് കയറി വരുന്ന കാട്ടാനയെ പ്രതിരോധിക്കുന്നത്തിന് ആയി,വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ ഇന്നലെ കാട് വെട്ടി തെളിച്ചിരുന്നു.കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ് ഐഎഫ്എസ് ൻ്റെ നിർദ്ദേശ അനുസരണം,ശ്രീകണ്ഠപുരം സെക്ഷനിലെ ടൂൾ റൂമിൽ സൂക്ഷിച്ചിരുന്ന, ബാറ്ററി,സോളാർ പാനൽ,പോസ്റ്റ്,കമ്പി എന്നിവ ഇന്ന് സ്ഥലത്ത് എത്തിച്ച്,സ്റ്റാഫും വാച്ചർമാരും ചേർന്ന് ലൈൻ വലിച്ച് ചാർജ് ചെയ്ത് പ്രവർത്തന ക്ഷമം ആക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322207/solar-system)