---
title: "വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ കൊലപാതകം: ഭാര്യ റോസമ്മ കുറ്റക്കാരി"
english_title: "Chakkochan murder case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322202/chakkochan-murder-case"
published_at: "2025-10-23T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa581d4dc24_1000042610.jpg"
keywords: []
---

# വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ കൊലപാതകം: ഭാര്യ റോസമ്മ കുറ്റക്കാരി

> **Lead Summary:** പെരിങ്ങോം വയക്കര മോളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരി എന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് കണ്ടെത്തി.

## Article Content

പെരിങ്ങോം വയക്കര മോളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരി എന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് കണ്ടെത്തി.

2013 ജൂലൈ ആറിന് പുലർച്ചയാണ് വീടിനടുത്തുള്ള റോഡരികിൽ ചാക്കോച്ചിന്റെ മൃതദേഹം കാണപ്പെട്ടത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിഎന്നായിരുന്നു പോലീസ് കേസ്. ചാക്കോച്ചന്റെ വസ്തു തന്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

സംഭവ സമയത്ത് മകനെ പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.കൊലക്കുശേഷം വീട്ടിൽ നിന്നും 30 മീറ്ററോളം വലിച്ചും തള്ളി നീക്കിയുമാണ് മൃതദേഹം റോഡിൽ കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാൻ ആയിരുന്നു ചാക്കോച്ചൻ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിനുശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഇന്ന് രാവിലെ 11:10 രണ്ടാമത്തെ കേസായാണ് ചാക്കോച്ചൻ വധം പരിഗണിച്ചത്. ജഡ്ജി കെ എൻ പ്രശാന്ത് 30 പേജ് വിധി വായിച്ചശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322202/chakkochan-murder-case)