---
title: "സാനിറ്ററി മാലിന്യ നിർമ്മാർജ്ജനം ആന്തൂർ നഗരസഭ ആക്രി ആപ്പുമായി കൈ കോർക്കുന്നു"
english_title: "Acri app "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322047/acri-app"
published_at: "2025-10-23T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സാനിറ്ററി മാലിന്യ നിർമ്മാർജ്ജനം ആന്തൂർ നഗരസഭ ആക്രി ആപ്പുമായി കൈ കോർക്കുന്നു

> **Lead Summary:** **ധർമ്മശാല: **സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുവാൻ ആന്തൂർ നഗരസഭ ശുചിത്വമിഷൻ്റെ അംഗീകൃത ഏജൻസിയായ ആക്രി ഇംപാക്‌ട് പ്രൈ. ലിമിറ്റഡ് എന്ന ഏജൻസിയുമായി കൈ കോർക്കുന്നു. നഗരസഭയിലെ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ഉപയോഗിച്ച ഡയപ്പറുകൾ, യൂറിൻ ബാഗുകൾ, സാനിറ്ററി പാഡുകൾ, ട്യൂബുകൾ, മരുന്ന് ഗുളിക സ്‌ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, കാലഹരണപ്പെട്ട മരുന്നുകൾ, ഗൗസുകൾ, മാസ്ക്കുകൾ തുടങ്ങിയവയാണ് ഈ പദ്ധതി മുഖേന ശേഖരിക്കുക.

## Article Content

**ധർമ്മശാല: **സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുവാൻ ആന്തൂർ നഗരസഭ ശുചിത്വമിഷൻ്റെ അംഗീകൃത ഏജൻസിയായ ആക്രി ഇംപാക്‌ട് പ്രൈ. ലിമിറ്റഡ് എന്ന ഏജൻസിയുമായി കൈ കോർക്കുന്നു. നഗരസഭയിലെ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ഉപയോഗിച്ച ഡയപ്പറുകൾ, യൂറിൻ ബാഗുകൾ, സാനിറ്ററി പാഡുകൾ, ട്യൂബുകൾ, മരുന്ന് ഗുളിക സ്‌ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, കാലഹരണപ്പെട്ട മരുന്നുകൾ, ഗൗസുകൾ, മാസ്ക്കുകൾ തുടങ്ങിയവയാണ് ഈ പദ്ധതി മുഖേന ശേഖരിക്കുക.

നഗരസഭാ പരിധിയിലെ താമസക്കാർക്ക് ആക്രിയുടെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ടോൾ ഫ്രീ നമ്പർ 08031405048, വാട്സ്ആപ്പ് നമ്പർ 7591911110 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കും. ഈ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രെക്ച്ചറൽ പ്ലാൻ്റിലെത്തിച്ച് മലനീകരണ സാധ്യത ഇല്ലാതെ ശാസ്ത്രീയമായി സംസ്കരിക്കും.

ആന്തൂർ നഗരസഭയിൽ സാനിറ്ററി മാലിന്യ ശേഖരണത്തിന് എത്തുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ഒക്ടോബർ 23 ന് രാവിലെ 11.00 മണിക്ക് നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ധർമ്മശാല നഗരസഭാ ഓഫീസ് പരിസരത്ത് നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322047/acri-app)