---
title: "തളിപ്പറമ്പിൽ വീണ്ടും പരിഭ്രാന്തി പരത്തി സഫ ടെക്സിലെ പുക"
english_title: "Safa tex "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321995/safa-tex"
published_at: "2025-10-22T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f90823adc33_1000039863.jpg"
keywords: []
---

# തളിപ്പറമ്പിൽ വീണ്ടും പരിഭ്രാന്തി പരത്തി സഫ ടെക്സിലെ പുക

> **Lead Summary:** തളിപ്പറമ്പ് നഗരത്തിലെ ന്യൂസ് കോർണർ ജംഗ്ഷനിലെ വസ്ത്ര വ്യാപാരസ്ഥാപനമായ സഫ ടെക്സിൽ നിന്നും പുക ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് സംഭവം. ഉടൻതന്നെ സ്ഥാപന ഉടമ അഗ്നി ശമനസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇൻവർട്ടറിൽ നിന്നുള്ള പുകയാണെന്ന് കണ്ടെത്തി.തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.

## Article Content

തളിപ്പറമ്പ് നഗരത്തിലെ ന്യൂസ് കോർണർ ജംഗ്ഷനിലെ വസ്ത്ര വ്യാപാരസ്ഥാപനമായ സഫ ടെക്സിൽ നിന്നും പുക ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് സംഭവം. ഉടൻതന്നെ സ്ഥാപന ഉടമ അഗ്നി ശമനസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇൻവർട്ടറിൽ നിന്നുള്ള പുകയാണെന്ന് കണ്ടെത്തി.തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.

തളിപ്പറമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഓരോ സ്ഥാപനത്തിനും അഗ്നിശമന ഉപകരണം ഉള്ള നിർദ്ദേശങ്ങൾ നൽകുകയും മറ്റു സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിടയിലാണ് വീണ്ടും തളിപ്പറമ്പ് നഗരം പരിഭ്രാന്തിയിലായത്.

വ്യാപാരി നേതാക്കളും വൈറ്റ് ഗാർഡ് അംഗങ്ങളും സ്ഥലത്തു എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321995/safa-tex)