---
title: "മുസ്ലിം യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "muslim youth leagu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321970/muslim-youth-leagu"
published_at: "2025-10-22T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8c97d81f94_news-card.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **ചപ്പാരപ്പടവ് :** മുസ്ലിം യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രതിനിധി സമ്മേളനം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ യു വി യുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര ഉൽഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ഉനൈസ് എരുവാട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. കല്യാശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് നിരീക്ഷകൻ ഉസ്മാൻ കൊമ്മച്ചി കൗൺസിൽ നിയന്ത്രിച്ചു.

## Article Content

**ചപ്പാരപ്പടവ് :** മുസ്ലിം യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രതിനിധി സമ്മേളനം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ യു വി യുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര ഉൽഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ഉനൈസ് എരുവാട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. കല്യാശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് നിരീക്ഷകൻ ഉസ്മാൻ കൊമ്മച്ചി കൗൺസിൽ നിയന്ത്രിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ പി അബ്ദുൽ ലത്തീഫ് ഹാജി, ജനറൽ സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ ജില്ലാ msf വൈസ് പ്രസിഡന്റ്‌ ആസിഫ് ചപ്പാരപ്പടവ് ശാഖ മുസ്ലിം ലീഗ് ട്രഷറര്‍ ജലീൽ എം STU സെക്രട്ടറി ഒ പി അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉവൈസ് ടി സി സ്വാഗതവും, ട്രെഷറർ ശരീഫ് മംഗര നന്ദിയും അർപ്പിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡന്റ്

ശരീഫ് മംഗര (പ്രസിഡന്റ്‌ )ഷമീം എരുവാട്ടി (ജനറൽ സെക്രട്ടറി )നിസാം കുന്നുമ്മൽ (ട്രഷറര്‍ ) ആഷിഖ് തടിക്കടവ്, ഉമ്മർ പെരുവണ,ഹാഷിർ തടിക്കടവ് (വൈസ് പ്രസിഡന്റുമാർ )ഷംസീർ പടപ്പേങ്ങാട്, ഉവൈസ് സി, നുഫൈസ് തൊട്ടീക്കൽ(സെക്രട്ടറിമാർ)മുസമ്മിൽ എളമ്പേരം (എക്സിക്യൂട്ടീവ് മെമ്പർ )എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321970/muslim-youth-leagu)