---
title: "സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു"
english_title: "Gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321853/gold-rate"
published_at: "2025-10-22T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f866f3cc622_1000036285.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,280 രൂപയാണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,280 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

ഇന്നലെ രാവിലെ സർവകാല റെക്കോർഫിലായിരുന്നു സ്വർണ്ണവില. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുത്തനെ കുറഞ്ഞു. 1600 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത് ഇതോടെ സ്വർണവില 96000 ത്തിന് താഴെയെത്തി. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11660 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9590 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7470 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321853/gold-rate)