---
title: "സിഐടിയു സമരം: മാടായിയിൽ മറ്റൊരു കട കൂടി അടച്ചു "
english_title: "Cltu strike at madayi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32182/cltu-strike-at-madayi"
published_at: "2022-03-16T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62320cf026e7a_1600x960_1327569-citu-1.jpg"
keywords: []
---

# സിഐടിയു സമരം: മാടായിയിൽ മറ്റൊരു കട കൂടി അടച്ചു 

> **Lead Summary:** പഴയങ്ങാടി: സിഐടിയു സമരത്തെ തുടര്‍ന്ന് ജില്ലയിലെ മറ്റൊരു സ്ഥാപനം കൂടി അടച്ചുപൂട്ടി. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണ് തൊഴില്‍ സമരത്തെ തുടര്‍ന്ന് അടച്ചത്. സിഐടിയു നേതാക്കളുടെ ഭീഷണി മൂലമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് കടയുടമ പറഞ്ഞു.

## Article Content

പഴയങ്ങാടി: സിഐടിയു സമരത്തെ തുടര്‍ന്ന് ജില്ലയിലെ മറ്റൊരു സ്ഥാപനം കൂടി അടച്ചുപൂട്ടി. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണ് തൊഴില്‍ സമരത്തെ തുടര്‍ന്ന് അടച്ചത്. സിഐടിയു നേതാക്കളുടെ ഭീഷണി മൂലമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് കടയുടമ പറഞ്ഞു.

മാതമംഗലത്ത്    സി ഐടിയു സമരത്തെ തുടര്‍ന്ന് ഹാര്‍ഡ് വെയര്‍ സ്ഥാപനം അടച്ചു പൂട്ടിയത് ഏറെ വിവാദമായതിനു പിന്നാലെയാണ് തൊഴില്‍ സമരത്തെ തുടര്‍ന്ന് മറ്റൊരു സ്ഥാപനത്തിനു കൂടി പൂട്ടു വീഴുന്നത്.

മാടായിത്തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനമാണ് സിഐടിയു സമരത്തെ തുടര്‍ന്ന് അടച്ചത്. കഴിഞ്ഞ മാസം 23നാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നാലെ തൊഴില്‍ നിഷേധം ആരോപിച്ച് കടക്ക് മുന്നില്‍ സിഐടിയു സമരം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32182/cltu-strike-at-madayi)