---
title: "ജീൻഹെൻഡ്രി ഡ്യുണാൻ്റ് അനുസ്മരണവും ജില്ലാതല ക്വിസ് മത്സരവും നടത്തി"
english_title: "quiz"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321786/quiz"
published_at: "2025-10-21T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7888a2fe3d_news-card.jpg"
keywords: []
---

# ജീൻഹെൻഡ്രി ഡ്യുണാൻ്റ് അനുസ്മരണവും ജില്ലാതല ക്വിസ് മത്സരവും നടത്തി

> **Lead Summary:** **കണ്ണൂർ :**ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻഹെൻഡ്രി ഡുനാൻ്റ് അനുസ്മരണവും ജില്ലാ തല ക്വിസ് മത്സരവും നടത്തി. ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ്റെ അധ്യക്ഷതയിൽ കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ :**ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻഹെൻഡ്രി ഡുനാൻ്റ് അനുസ്മരണവും ജില്ലാ തല ക്വിസ് മത്സരവും നടത്തി. ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ്റെ അധ്യക്ഷതയിൽ കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

ജൂനിയർ റെഡ്ക്രോസ് ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്,ഐ.ആർ.സി.എസ് ജില്ലാ ചെയർമാൻ കെ.ജി .ബാബു, എൻ . ശോഭ ' , കെ. നിസാർ, ഷിജിന ബോബി, ധനീഷ് , പി.കെ ,സരിഷ് ആർ , അശോകൻ ' പി.കെ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321786/quiz)