---
title: "വിമൻ ഇന്ത്യ മൂവ്മെന്റ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "women india movement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321703/women-india-movement"
published_at: "2025-10-21T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f72a90ecf32_news-card.jpg"
keywords: []
---

# വിമൻ ഇന്ത്യ മൂവ്മെന്റ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **എമർജിങ് വുമൺ എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെന്റ് രാജ്യവ്യാപകമായി നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു തളിപ്പറമ്പ് വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷമീറ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് നസീബ കെ.എം അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **എമർജിങ് വുമൺ എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെന്റ് രാജ്യവ്യാപകമായി നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു തളിപ്പറമ്പ് വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷമീറ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് നസീബ കെ.എം അധ്യക്ഷത വഹിച്ചു.

വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇർഫാന സലാം, ശരീഫ ഇല്ലിയാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് തൃതല പഞ്ചായത്ത്‌ ഇലക്ഷനുമായി ബന്ധപ്പെട്ട അവബോധം നൽകി സംസാരിച്ചു.

എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുഹ്സിൻ തിരുവട്ടൂർ , സെക്രട്ടറി മുസ്തഫ കേളോത്ത് തുടങ്ങിയവർ പങ്കെടുത്തു.SDPI തളിപ്പറമ്പ് മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സമീർ കുപ്പത്തിന്റെ സമാപന ഭാഷണത്തോട് കൂടി പരിപാടി അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321703/women-india-movement)