---
title: "മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു"
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321427/murder"
published_at: "2025-10-19T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4a86179e2e_Untitled-2-web.jpg"
keywords: []
---

# മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

> **Lead Summary:** **മലപ്പുറം:** മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീന്‍ പ്രവീണിനെ ആക്രമിച്ചത്.

## Article Content

**മലപ്പുറം:** മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീന്‍ പ്രവീണിനെ ആക്രമിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായത്. വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321427/murder)