---
title: "സ്കൂൾ വിദ്യാർത്ഥിയെ ബസ്സിൽ നിന്ന് ബലമായി പിടിച്ചിറക്കി, വിദ്യാർത്ഥിയുടെ കൈയൊടിഞ്ഞു, ക്ലീനർക്കെതിരെ കേസ്"
english_title: "case against bus cleaner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321306/case-against-bus-cleaner"
published_at: "2025-10-18T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3754c66d95_images.jfif"
keywords: []
---

# സ്കൂൾ വിദ്യാർത്ഥിയെ ബസ്സിൽ നിന്ന് ബലമായി പിടിച്ചിറക്കി, വിദ്യാർത്ഥിയുടെ കൈയൊടിഞ്ഞു, ക്ലീനർക്കെതിരെ കേസ്

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥിയെ ബലമായി ബസ്സിൽ നിന്ന് ക്ലീനർ പിടിച്ചിറക്കുമ്പോൾ വിദ്യാർത്ഥിയുടെ കൈയ്യൊടിഞ്ഞതായി പരാതി.വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി പഴയങ്ങാടി ബസ്റ്റാൻ്റിൽനിന്ന് ബസ്സ്കയറിയ നെരുവമ്പ്രം ജെടി എസ് സ്‌കൂളിലെ താവം സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് ബസ്സ് ക്ലീനർ ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കിയത്.ബല പ്രയോഗത്തിൽ വലതു കൈയ്യുടെ എല്ലിന് പൊട്ടലേറ്റു.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥിയെ ബലമായി ബസ്സിൽ നിന്ന് ക്ലീനർ പിടിച്ചിറക്കുമ്പോൾ വിദ്യാർത്ഥിയുടെ കൈയ്യൊടിഞ്ഞതായി പരാതി.വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി പഴയങ്ങാടി ബസ്റ്റാൻ്റിൽനിന്ന് ബസ്സ്കയറിയ നെരുവമ്പ്രം ജെടി എസ് സ്‌കൂളിലെ താവം സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് ബസ്സ് ക്ലീനർ ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കിയത്.ബല പ്രയോഗത്തിൽ വലതു കൈയ്യുടെ എല്ലിന് പൊട്ടലേറ്റു.

തുടർന്ന് പഴയങ്ങാടി കണ്ണൂർ റൂട്ടിൽ ഓടുന്ന ഒയാസിസ് ബസ്സിലെ ക്ലീനർക്ക് എതിരെ കുട്ടിയുടെ അമ്മയുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. മറ്റൊരു ബസ്സിൽ വീട്ടിലെത്തിയ വിദ്യാർത്ഥി വേദനകൊണ്ട് കരഞ്ഞപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.തുടർന്ന് പഴയങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനെതുടർന്ന് പരിയാരം കണ്ണൂർമെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വിശദമായപരിശോധനയിൽ ആണ് വലത്തേകൈക്ക് രണ്ടിടങ്ങളിലായി പൊട്ടൽ കണ്ടെത്തിയത് തുടർന്ന് കുട്ടിയുടെ കൈക്ക് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321306/case-against-bus-cleaner)