---
title: "കാറിൽ കടത്തുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Banned tobacco product "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321191/banned-tobacco-product"
published_at: "2025-10-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f31b5e43ae5_1000028065.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** കാറിൽ കടത്തുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ പന്നിയൂർ പള്ളിവയലിലെ ചെറുകുന്നോന്റകത്ത് ഹൗസിൽ സജീദിനെയാണ് തളിപ്പറമ്പ് എസ് ഐ കെ ദിനേശനും സംഘവും പിടിയികൂടിയത്..

## Article Content

കാറിൽ കടത്തുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ പന്നിയൂർ പള്ളിവയലിലെ ചെറുകുന്നോന്റകത്ത് ഹൗസിൽ സജീദിനെയാണ് തളിപ്പറമ്പ് എസ് ഐ കെ ദിനേശനും സംഘവും പിടിയികൂടിയത്..

ഇന്നലെ പട്ടുവം പുളിപ്പറമ്പ് ഗ്രൗണ്ടിന് സമീപത്ത് വെച്ച് KL59AA9340 എന്ന നമ്പർ ബ്രസ്സ കാറിൽ കടത്തുകയായിരുന്ന രണ്ട് ചാക്കുകൾ ആയി സൂക്ഷിച്ച 40 പാക്കറ്റ് ഹാൻസ് ചാപ്പ് ട്യൂബാക്കോ ഉൽപ്പന്നങ്ങൾ, 35 പാക്കറ്റ് കൂൾ ലിപ്സ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

ആരോഗ്യത്തിന് ഹാനികരമായതും നിരോധിച്ചതുമായ ഇത്തരം ഉൽപ്പന്നങ്ങൾ കുട്ടികളിൽ വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്ന് പോലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321191/banned-tobacco-product)