---
title: "ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന് സ്വർണ്ണവില"
english_title: "Gold price crosses 97,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321050/gold-price-crosses-97000"
published_at: "2025-10-17T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1ea2009e79_gold.jpg"
keywords: []
---

# ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന് സ്വർണ്ണവില

> **Lead Summary:** **കൊച്ചി :**സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.

## Article Content

**കൊച്ചി :**സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപ സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.

ഇന്നലെ ഒരു പവന് 94,920 രൂപയാായിരുന്നു. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത് സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321050/gold-price-crosses-97000)