---
title: "കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ"
english_title: "drug case nisam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32078/drug-case-nisam"
published_at: "2022-03-16T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623192df9a2ed_news card.jpg"
keywords: []
---

# കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ . തെക്കിബസാർ സ്വദേശി നിസാം അബ്‌ദുൾ ഗഫൂർ ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുൻപ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദമ്പതികൾ കണ്ണൂർ സിറ്റി പോലീസ് പിടിയിലായിരുന്നു.

## Article Content

കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ . തെക്കിബസാർ സ്വദേശി നിസാം അബ്‌ദുൾ ഗഫൂർ ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുൻപ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദമ്പതികൾ കണ്ണൂർ സിറ്റി പോലീസ് പിടിയിലായിരുന്നു.

ജില്ലയിൽ ലഹരിമാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് മംഗലാപുരത്തു നിന്നാണ്  നിസാമിനെ പോലീസ് പിടികൂടിയത്.

ബാംഗ്ളൂരിൽനിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സിൽ രണ്ടുകിലോയിലധികം എം ഡി എം എ അടക്കം പാർസലായി അയച്ചത് നിസാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32078/drug-case-nisam)