---
title: "ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്"
english_title: "Case filed against conductor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320736/case-filed-against-conductor"
published_at: "2025-10-15T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef6f115a298_Untitled-2_web.jpg"
keywords: []
---

# ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണൻ്റെ പരാതിയിലാണ് കെ.എൽ. 13. എ. എക്സ്. 7466 നമ്പർ സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണൻ്റെ പരാതിയിലാണ് കെ.എൽ. 13. എ. എക്സ്. 7466 നമ്പർ സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.

ഈ മാസം 12 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ബസ് സ്റ്റാൻ്റിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ ബസിൽ കയറുന്ന സമയം സ്റ്റെപ്പിൽ നിന്ന് തടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞു വെച്ച് പ്രതി കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320736/case-filed-against-conductor)