---
title: "സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ"
english_title: "Gold price"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320330/gold-price"
published_at: "2025-10-13T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecadff7b89b_gold.jpg"
keywords: []
---

# സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന രാവിലെ അന്താരാഷ്ട്ര സ്വർണവില 55 ഡോളർ ഉയർന്ന് 4,072 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. പവന് 840 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന രാവിലെ അന്താരാഷ്ട്ര സ്വർണവില 55 ഡോളർ ഉയർന്ന് 4,072 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. പവന് 840 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 99,000 മുകളിൽ നൽകണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320330/gold-price)