---
title: "ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി"
english_title: "A youth was arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320204/a-youth-was-arrested"
published_at: "2025-10-12T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb8718f0ad9_news-card.jpg"
keywords: []
---

# ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **ബംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 463 ഗ്രാം കഞ്ചാവ് സഹിതം മടക്കാട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.കൂവേരി മടക്കാട് നിരപ്പേല്‍ വീട്ടില്‍ ബാബു സെബാസ്റ്റ്യന്റെ മകന്‍ എന്‍.ബിബിന്‍നെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **ബംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 463 ഗ്രാം കഞ്ചാവ് സഹിതം മടക്കാട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.കൂവേരി മടക്കാട് നിരപ്പേല്‍ വീട്ടില്‍ ബാബു സെബാസ്റ്റ്യന്റെ മകന്‍ എന്‍.ബിബിന്‍നെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 12.10 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഗേറ്റിന് സമീപം വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗുമായി കണ്ട ഇയാളെ പോലീസ് ചോദ്യം ചെയ്തത്.പിന്നീട് കയ്യിലെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.ബംഗളൂരു മജസ്റ്റിക് ബസ്റ്റാന്റിനടുത്തുവെച്ച് മുന്‍പരിചയമില്ലാത്ത ഒരാളിന്‍ നിന്ന് കഞ്ചാവ് 5000 രൂപ കൊടുത്ത് വാങ്ങിയതാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ ലിജേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320204/a-youth-was-arrested)