---
title: "തളിപ്പറമ്പ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിൽ വർഗീയപരമായ കമന്റിട്ടയാൾക്കെതിരെ കേസ്"
english_title: "Case filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320150/case-filed"
published_at: "2025-10-12T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb3e8f51d66_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിൽ വർഗീയപരമായ കമന്റിട്ടയാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് തീപിടുത്തം സംബന്ധിച്ച് ഫേസ് ബുക്ക്‌പേജില്‍ പോസ്റ്റിട്ടതിന് ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.അനില്‍ കേയെന്‍ എന്നയാളുടെ പേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് തീപിടുത്തം സംബന്ധിച്ച് ഫേസ് ബുക്ക്‌പേജില്‍ പോസ്റ്റിട്ടതിന് ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.അനില്‍ കേയെന്‍ എന്നയാളുടെ പേരിലാണ് കേസ്.

തളിപ്പറമ്പ് മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടെറി മന്നയിലെ നാലുമുട്ടം വീട്ടില്‍ എന്‍.എ.സിദ്ദിഖിന്റെ(40) പരാതിയിലാണ് കേസ്.മാതൃഭൂമി ന്യൂസ് ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെയാണ് നാട്ടില്‍ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടത് എന്നാണ് പരാതി.

ഭാരതീയ ന്യായസംഹിത 192, കേരള പോലീസ് ആകറ്റ് 120(o) പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320150/case-filed)