---
title: "തളിപ്പറമ്പിലെ തീപിടുത്തം ബാധിച്ചത് 32 കടകളെ, ഏറ്റവും കൂടുതൽ നഷ്ടം ഷാലിമാർ സ്റ്റോർസിന്"
english_title: "rdo report"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319933/rdo-report"
published_at: "2025-10-11T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9df041509b_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ തീപിടുത്തം ബാധിച്ചത് 32 കടകളെ, ഏറ്റവും കൂടുതൽ നഷ്ടം ഷാലിമാർ സ്റ്റോർസിന്

> **Lead Summary:** തളിപ്പറമ്പിലെ തീപിടുത്തം ബാധിച്ചത് 32 കടകളെ, ഏറ്റവും കൂടുതൽ നഷ്ടം ഷാലിമാർ സ്റ്റോർസിന്. അഞ്ചു കോടി രൂപ പ്രാഥമിക നഷ്ടം ആർഡി ഒയുടെ റിപ്പോർട്ട്. നാശനഷ്ടം സംഭവിച്ച സാധനങ്ങളുടെ കണക്കാണ് 5 കോടി, കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ നഗരസഭയെ നിയോഗപ്പെടുത്തി.

## Article Content

തളിപ്പറമ്പിലെ തീപിടുത്തം ബാധിച്ചത് 32 കടകളെ, ഏറ്റവും കൂടുതൽ നഷ്ടം ഷാലിമാർ സ്റ്റോർസിന്. അഞ്ചു കോടി രൂപ പ്രാഥമിക നഷ്ടം ആർഡി ഒയുടെ റിപ്പോർട്ട്. നാശനഷ്ടം സംഭവിച്ച സാധനങ്ങളുടെ കണക്കാണ് 5 കോടി, കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ നഗരസഭയെ നിയോഗപ്പെടുത്തി.

32 കടകളുടെ ഉടമകളെ തീപ്പിടുത്തം ബാധിച്ചു. ഇതിൽ ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടായത് വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷാലിമാർ സ്റ്റോർസിനാണ് എന്ന് തളിപ്പറമ്പ് ആർടിഒ ടി കെ ഷാജി ഇന്നലെ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ ഇരുപതോളം ഭിന്നശേഷിക്കാർ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയായതിനാൽ അവരുടെ വരുമാനം കൂടിയാണ് ഇല്ലാത്തായത്.

കഴിഞ്ഞവർഷം സംസ്ഥാന സർക്കാരിൽ നിന്ന് മികച്ച ഭിന്നശേഷി പുരസ്കാരത്തിന് അർഹമായ സ്ഥാപനം കൂടിയാണിത്. നേരത്തെ മുട്ടായി തെരുവിൽ ഉണ്ടായിരുന്ന തീപിടുത്തത്തിന് സമാനമായ ഇതിലുള്ള പാക്കേജ് അനുവദിക്കാനാണ് ഗവൺമെന്റ് പരിഗണിക്കുന്നത് എന്നാൽ ഇന്നലെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ വ്യക്തമാക്കിയിരുന്നു. കൂടാതെ കടയുടമകളിൽ നിന്ന് സത്യവാങ്മൂലം അടക്കമുള്ള അപേക്ഷകൾ സമർപ്പിക്കാണും ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319933/rdo-report)