---
title: "ഭര്‍തൃമതിക്ക് പീഡനം; നാലുപേര്‍ക്കെതിരെ കേസെടുത്തു."
english_title: "case aginst four"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319931/case-aginst-four"
published_at: "2025-10-11T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9db1a34127_dv.jfif"
keywords: []
---

# ഭര്‍തൃമതിക്ക് പീഡനം; നാലുപേര്‍ക്കെതിരെ കേസെടുത്തു.

> **Lead Summary:** വീട്ടില്‍ നിന്ന് പണം വാങ്ങി വരണമെന്നാവശ്യപ്പെട്ട് ഭര്‍തൃമതിക്ക് പീഡനം, നാലുപേര്‍ക്കെതിരെ കേസെടുത്തു.മാതമംഗലം പേരൂലിലെ ജനാര്‍ദ്ദനന്റെ മകള്‍ മൊടത്തറ വീട്ടില്‍ എം.രഞ്ജിനിയുടെ പരാതിയിലാണ് നാലുപേര്‍ക്കെതിരെ കേസെടുത്തത്.

## Article Content

വീട്ടില്‍ നിന്ന് പണം വാങ്ങി വരണമെന്നാവശ്യപ്പെട്ട് ഭര്‍തൃമതിക്ക് പീഡനം, നാലുപേര്‍ക്കെതിരെ കേസെടുത്തു.മാതമംഗലം പേരൂലിലെ ജനാര്‍ദ്ദനന്റെ മകള്‍ മൊടത്തറ വീട്ടില്‍ എം.രഞ്ജിനിയുടെ പരാതിയിലാണ് നാലുപേര്‍ക്കെതിരെ കേസെടുത്തത്.

പിലാത്തറപഴിച്ചിയിലെ സുഭാഷ്, രമേശന്‍, സുമ, അമല്‍ എന്നിവരുടെ പേരിലാണ് കേസ്.2018 ഏപ്രില്‍ 2 ന് മതാചാരപ്രകാരം വിവാഹിതരായി ഭര്‍ത്താവിന്റെ പഴിച്ചിയിലെ വീട്ടില്‍ താമസിക്കുന്ന സമയത്ത് വീട്ടില്‍നിന്ന്പണം വാങ്ങിക്കൊണ്ചുവരണമെന്നും പരപുരുഷബന്ധം ആരോപിച്ചും ശാരീരിക-മാനസിക പീഡനം നടത്തിയതായാണ് പരാതി. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319931/case-aginst-four)