---
title: "എക്സൈസ് റെയ്ഡിനിടെ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിലായി"
english_title: "excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319930/excise-raid"
published_at: "2025-10-11T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9da31a6eaa_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിനിടെ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിലായി

> **Lead Summary:** രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും കണ്ണൂർ ടൌൺ, അലവിൽ, പണ്ണേരിമുക്ക് ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒഡിഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്ന അന്യ സംസ്ഥാന തൊഴിലാളി ഒഡിഷ സ്വദേശി അമരേന്ദ്ര നായ്ക് 2.025 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായി.

## Article Content

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും കണ്ണൂർ ടൌൺ, അലവിൽ, പണ്ണേരിമുക്ക് ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒഡിഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്ന അന്യ സംസ്ഥാന തൊഴിലാളി ഒഡിഷ സ്വദേശി അമരേന്ദ്ര നായ്ക് 2.025 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായി.

പ്രതി കണ്ണൂർ അലവിൽ പണ്ണേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌. പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

കേസ് കണ്ടുപിടിച്ച പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( G)മാരായ ഉണ്ണികൃഷ്ണൻ വി പി, സന്തോഷ്‌ എം കെ, ഷജിത്ത് കണ്ണിച്ചി (IB), സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി പി,ഗണേഷ് ബാബു പി വി, ഷിബു ഒ വി, അമൽ ലക്ഷ്മണൻ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319930/excise-raid)