---
title: "പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പിടിച്ച് നാല് പേർക്ക് പൊള്ളലേറ്റു"
english_title: "gas cylinder caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319713/gas-cylinder-caught-fire"
published_at: "2025-10-10T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e888089e32d_fire.jfif"
keywords: []
---

# പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പിടിച്ച് നാല് പേർക്ക് പൊള്ളലേറ്റു

> **Lead Summary:** **പഴയങ്ങാടി :**കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റ് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം . നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം പുതിയങ്ങാടി കടപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ,, സുഭാഷ് ബഹ്റ,ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് തീപിടുത്തത്തിൽ പൊള്ളലേറ്റത്.

## Article Content

**പഴയങ്ങാടി :**കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റ് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം . നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം പുതിയങ്ങാടി കടപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ,, സുഭാഷ് ബഹ്റ,ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് തീപിടുത്തത്തിൽ പൊള്ളലേറ്റത്.

പുതിയങ്ങാടി കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും. ഇന്നലെ രാത്രി താമസിക്കുന്ന റൂമിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തം ഉണ്ടായത്.

ശിവ ബഹറ, നിഘം ബഹ്റ എന്നിവരുടെ നിലയാണ് ഗുരുതരം ആയിട്ടുള്ളത്.പഴയങ്ങാടി പോലീസ് എത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319713/gas-cylinder-caught-fire)