---
title: "ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി: 6 പേർക്കെതിരെ കേസ്"
english_title: "sreekandapuram ses students "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31936/sreekandapuram-ses-students"
published_at: "2022-03-15T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62309b845d7b6_Untitled-2 web-Recovered.jpg"
keywords: []
---

# ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി: 6 പേർക്കെതിരെ കേസ്

> **Lead Summary:** **ശ്രീകണ്ഠാപുരം: **ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരാതിയിൽ 6 പേർക്കെതിരെ കേസ്. ഇന്നലെയായിരുന്നു സംഘട്ടനം.

## Article Content

**ശ്രീകണ്ഠാപുരം: **ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരാതിയിൽ 6 പേർക്കെതിരെ കേസ്. ഇന്നലെയായിരുന്നു സംഘട്ടനം.

പവർലിഫ്റ്റിംഗ് വിദ്യാർത്ഥിയെ മർദിച്ചതിനെ ചൊല്ലി പടിയൂർ സ്വദേശിയായ ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥി ജ്യോതി ലാലിനെ (21) ഒരു സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.

പരാതിയിൽ വിദ്യാർത്ഥികളായ അക്ഷയ് ,അനഘ്, ചേതാസ്, നീരജ് ,വിഷ്ണു, അശ്വിൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31936/sreekandapuram-ses-students)