---
title: "വന്യമൃഗവേട്ട :കാട്ടുപന്നി ഇറച്ചിയുമായി രണ്ടു പേർ അറസ്റ്റിൽ"
english_title: "Two arrested for possession of wild boar meat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31912/two-arrested-for-possession-of-wild-boar-meat"
published_at: "2022-03-15T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623070b2b42e2_Untitled-2 web-Recovered.jpg"
keywords: []
---

# വന്യമൃഗവേട്ട :കാട്ടുപന്നി ഇറച്ചിയുമായി രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **കുടിയാന്മല: **കാട്ടുപന്നിയെവേട്ടയാടി ഇറച്ചി വില്പനക്കായി കൊണ്ടു പോകുന്നതിനിടെ രണ്ടു പേർ പിടിയിൽ. തമിഴ്നാട് തൃശിനാപ്പള്ളി മുത്തുരാജ് സ്ട്രീറ്റ് സ്വദേശിയും ഇരിക്കൂറിൽ ടാപ്പിംഗ് തൊഴിലാളിയുമായ ശശികുമാർ , ഇരിക്കൂർ കല്യാട് പതിക്കാൽ സ്വദേശി എൻ. ഫ്രാൻസിസ് എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എൻ.ജെ.ജോസ്, എ.എസ്.ഐ.സുനിൽ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സലീം, ശിഹാബ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**കുടിയാന്മല: **കാട്ടുപന്നിയെവേട്ടയാടി ഇറച്ചി വില്പനക്കായി കൊണ്ടു പോകുന്നതിനിടെ രണ്ടു പേർ പിടിയിൽ. തമിഴ്നാട് തൃശിനാപ്പള്ളി മുത്തുരാജ് സ്ട്രീറ്റ് സ്വദേശിയും ഇരിക്കൂറിൽ ടാപ്പിംഗ് തൊഴിലാളിയുമായ ശശികുമാർ , ഇരിക്കൂർ കല്യാട് പതിക്കാൽ സ്വദേശി എൻ. ഫ്രാൻസിസ് എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എൻ.ജെ.ജോസ്, എ.എസ്.ഐ.സുനിൽ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സലീം, ശിഹാബ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ഇന്നലെ രാത്രി 8 മണിയോടെ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന് സമീപം വാഹന പരിശോധനക്കിടെയാണ് ബൈക്കിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കാട്ടുപന്നിയിറച്ചിയുമായി പ്രതികൾ പിടിയിലായത്.

ഇരിക്കൂരിലെ റബ്ബർ തോട്ടത്തിൽ വെച്ച് വെടിവെച്ച് പിടികൂടിയ കാട്ടുപന്നിയെ വെട്ടി നുറുക്കി ഇറച്ചിയാക്കി ആലക്കോട് ഭാഗത്തേക്ക് വില്പന നടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് രണ്ടംഗ സംഘം പോലീസ് പിടിയിലായത്.മൃഗവേട്ടക്ക് ഉപയോഗിച്ച ആയുധങ്ങളൊന്നും ഇവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. വന്യമൃഗങ്ങളെവേട്ടയാടിയ കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31912/two-arrested-for-possession-of-wild-boar-meat)