---
title: "സംസ്ഥാനത്ത് 24 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്"
english_title: "bus strike starts in march 24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31907/bus-strike-starts-in-march-24"
published_at: "2022-03-15T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62306db1f0d0f_cong.jpg"
keywords: []
---

# സംസ്ഥാനത്ത് 24 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

> **Lead Summary:** സംസ്ഥാനത്ത് മാര്‍ച്ച്‌ 24 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്തുമെന്ന് സ്വകാര് ബസ് ഉടമകള്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

## Article Content

സംസ്ഥാനത്ത് മാര്‍ച്ച്‌ 24 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്തുമെന്ന് സ്വകാര് ബസ് ഉടമകള്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

പണിമുടക്ക് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുമുണ്ട്.

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31907/bus-strike-starts-in-march-24)