---
title: " കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി"
english_title: "Kerala Pravasi Sangh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318926/kerala-pravasi-sangh"
published_at: "2025-10-05T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2969470e76_news-card.jpg"
keywords: []
---

#  കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി

> **Lead Summary:** **പാപ്പിനിശ്ശേരി:** കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ചെറുകുന്ന് തറയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പാപ്പിനിശ്ശേരി:** കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ചെറുകുന്ന് തറയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.

> "കേന്ദ്ര സർക്കാർ ക്ഷേമ നിധിയിലേക്കായി വിഹിതം അനുവദിക്കുക" എന്ന മുദ്രാവാക്യം ഉയർത്തി, ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഒക്ടോബർ 7, 8 തീയതികളിൽ രാത്രി-പകൽ സമരം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

ജാഥാ ക്യാപ്റ്റൻ സി. കെ. പുഷ്പജൻ, വൈസ് ക്യാപ്റ്റൻ കെ. പവിത്രൻ, മാനേജർ രമേശൻ അരയാൽ എന്നിവർ നേതൃത്വം വഹിച്ചു. സി. കെ. പുഷ്പജൻ, യു. വി. സുഗുണൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318926/kerala-pravasi-sangh)