---
title: "ഹോട്ടലിൽ മദ്യപിക്കാൻ അനുവദിച്ചില്ല, ജീവനക്കാരെ ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318813/case"
published_at: "2025-10-05T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1edd188a55_attack.jfif"
keywords: []
---

# ഹോട്ടലിൽ മദ്യപിക്കാൻ അനുവദിച്ചില്ല, ജീവനക്കാരെ ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്

> **Lead Summary:** ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരെ അക്രമിച്ച എട്ടു പേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.ഹോട്ടൽ ജീവനക്കാരായ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വി.പി. ഹൗസിൽ മുഹമ്മദ് ആഷിഖ് , ചുമടുതാങ്ങി ഫാത്തിമാസിൽ എം. ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരെ അക്രമിച്ച എട്ടു പേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.ഹോട്ടൽ ജീവനക്കാരായ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വി.പി. ഹൗസിൽ മുഹമ്മദ് ആഷിഖ് , ചുമടുതാങ്ങി ഫാത്തിമാസിൽ എം. ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ന് പിലാത്തറ പീരക്കാം തടത്തിലെ കെ.സി. റസ്റ്റോറൻ്റിലാണ് സംഭവം.കുഞ്ഞിമംഗലം സ്വദേശി മുബഷിറും കണ്ടാലറിയാവുന്ന ഏഴു പേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്ന് ഹോട്ടൽ ഉടമ ചുമടുതാങ്ങിയിലെ കെ.സി. ഹൗസിൽ എ മുഹമ്മദ് മൊയ്തീൻ ഇബ്രാഹിം പരിയാരം പോലീസിൽനൽകിയ പരാതിയിൽ പറഞ്ഞു.

അർദ്ധരാത്രിയിൽ ഹോട്ടലിൽ മദ്യപിക്കാൻ സൗകര്യം ചെയ്തു കൊടുക്കാത്തതിൻ്റെ പേരിലാണ് തങ്ങളെ അക്രമിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.സംഭവത്തിൽ 8 പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

പിലാത്തറ കെ.എസ്.ടി.പി പരിസരത്ത് ലഹരി മാഫിയയുടെ അക്രമണങ്ങൾ തുടർക്കഥയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318813/case)