---
title: "മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ: കണ്ണൂർ ആശിർവാദ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ പൂട്ടിച്ചു"
english_title: "food poison; hotel closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31865/food-poison-hotel-closed"
published_at: "2022-03-15T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623048b2cf98b_Untitled-2 web-Recovered.jpg"
keywords: []
---

# മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ: കണ്ണൂർ ആശിർവാദ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ പൂട്ടിച്ചു

> **Lead Summary:** കണ്ണൂര്‍ കോര്‍പറേഷനിലെ താവക്കരയിലെ ആശിര്‍വാദ് ആശുപത്രി ക്യാന്റീനായി പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ ഹോട്ടല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റിവകുപ്പും അടച്ചുപൂട്ടിച്ചു.കണ്ണൂര്‍ ആശിര്‍വാദ് ഹോട്ടലിന് സമീപമുള്ള ഹോട്ടല്‍ മിഡാസാണ് പൂട്ടിച്ചത്.

## Article Content

കണ്ണൂര്‍ കോര്‍പറേഷനിലെ താവക്കരയിലെ ആശിര്‍വാദ് ആശുപത്രി ക്യാന്റീനായി പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ ഹോട്ടല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റിവകുപ്പും അടച്ചുപൂട്ടിച്ചു.കണ്ണൂര്‍ ആശിര്‍വാദ് ഹോട്ടലിന് സമീപമുള്ള ഹോട്ടല്‍ മിഡാസാണ് പൂട്ടിച്ചത്.

ആശുപത്രി ക്യാന്റീന്‍ പോലെ പ്രവര്‍ത്തിച്ചുവരുന്ന ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിഞ്ഞ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ നിന്നും ഇന്‍ജക്ഷനെടുത്തതിനു ശേഷമാണ് രോഗവിമുക്തരായത്. ഇതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റിവിഭാഗവും ഹോട്ടല്‍ മിഡാസില്‍ തിങ്കളാഴ്ച്ച രാവിലെ പത്തുമണിയോടെ റെയ്ഡു നടത്തിയത്.

റെയ്ഡില്‍ ഇവിടെ നിന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജും പഴകിയ ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. മാസങ്ങളായി ശുചീകരിക്കാത്ത ടാങ്കില്‍ നിന്നാണ് ഇവിടെക്കാവശ്യമായ വെള്ളമെടുത്തിരുന്നത്.

അടുക്കളയില്‍ ഭക്ഷ്യവാശിഷ്ടങ്ങള്‍ കൂന്നുകൂടിയിട്ട നിലയിലാണ്. പാത്രങ്ങള്‍ ദിവസങ്ങളായി കഴുകാതെ വെച്ച അവസ്ഥയിലാണുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31865/food-poison-hotel-closed)