---
title: "'തളിപ്പറമ്പിന്റെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത നഗരസഭ': നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി സിപിഎം"
english_title: "CPM alleges corruption against the municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318596/cpm-alleges-corruption-against-the-municipality"
published_at: "2025-10-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dff8f6f30e0_news-card.jpg"
keywords: []
---

# 'തളിപ്പറമ്പിന്റെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത നഗരസഭ': നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി സിപിഎം

> **Lead Summary:** തളിപ്പറമ്പ് നഗരസഭയ്ക്കെതിരെ അഴിമതി ആരോപണവുമായി സിപിഎം.കാലാവധി പൂർത്തിയകാൻ പോകുന്ന തളിപ്പറമ്പ് നഗരസഭയിൽ അഴിമതിയുടെ നിരവധി കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 2024 ജൂലൈ മാസം സിട്രാപ്പ് ലേലം നടന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും എത്ര സാധനങ്ങൾ ഏതെല്ലാം സമയത്ത് ലേലം ചെയിതു നൽകിയെന്നും. എത്ര പണം നഗരസഭയ്ക്ക് ലഭ്യമായിരുന്നുവെന്നും യാതൊരു വിവരവും ഇല്ല.

## Article Content

തളിപ്പറമ്പ് നഗരസഭയ്ക്കെതിരെ അഴിമതി ആരോപണവുമായി സിപിഎം.കാലാവധി പൂർത്തിയകാൻ പോകുന്ന തളിപ്പറമ്പ് നഗരസഭയിൽ അഴിമതിയുടെ നിരവധി കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 2024 ജൂലൈ മാസം സിട്രാപ്പ് ലേലം നടന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും എത്ര സാധനങ്ങൾ ഏതെല്ലാം സമയത്ത് ലേലം ചെയിതു നൽകിയെന്നും. എത്ര പണം നഗരസഭയ്ക്ക് ലഭ്യമായിരുന്നുവെന്നും യാതൊരു വിവരവും ഇല്ല.

നഗരസഭ കൗൺസിലിനെ മറച്ചുവെച്ചുകൊണ്ട് വൻ അഴിമതിയാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് ആക്ഷേപം ഉയർന്നുവന്നു. നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇതിൻ്റെ വസ്‌തുതകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടു. ഇതുകൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥാന സംരക്ഷിക്കുകയാണ് ഭരണാധികാരികൾ ചെയ്യുന്നത്. ഇതിലൂടെ ഈ അഴിമതിയിൽ ഭരണാധികാരികൾക്കും വ്യക്തമായ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നത്. നഗരസഭക്ക് ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയാണ് ഇതുവഴി നഷ്ടപ്പെടുന്നത്. നേരത്തെ സാനിറ്റേഷൻ വർക്കർമാരെ നിയമിച്ചതിൽ വലിയ അഴിമതി നടന്നതായി ആക്ഷേപം ഉണ്ടായിരുന്നു. വലിയ പണം വാങ്ങിയാണ് ഇവരെ നിയമിച്ചതെന്നും, ലീഗും കോൺഗ്രസ്സും ഇത് പങ്കിട്ടെടുക്കുകയായിരുന്നുവെന്നും പരാതി ഉയർന്നതാണ്. മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി 5 പേർ ദിവസവേതനാടിസ്ഥാനത്തി ൽ ജോലി ചെയയ്തു കൊണ്ടിരിക്കെ ഇപ്പോൾ വീണ്ടും 10 പേരെ നിയമിക്കാൻ നീക്കം നടന്നു വരി കയാണ്. ഇതിന്റെ പിന്നിലും വലിയ നിലയിൽ പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.

ഭരണസമിതിയുടെ കാലാവധി തീരാൻ രണ്ട് മാസമേ ബാക്കിയുള്ളൂ. ഈ സന്ദർഭത്തിലാണ് തളിപ്പറമ്പ് പുതിയ ബസ്സ്റ്റാൻ്റിൻ്റെ പേരിലും, ലൈഫ് ഭവന നിർമ്മാണ പദ്ധതി യുടെ പേരിലും മറ്റും ഭൂമി വാങ്ങാൻ എന്ന വ്യാജേനെ ഭരണകക്ഷിക്കാർ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. ഒന്നും നടന്നില്ലെങ്കിലും പോകുന്നതിനിടയിൽ എവിടെയ ങ്കിലും ഭൂമി വാങ്ങിയിട്ട് അതിൻ്റെ മറവിൽ ലക്ഷങ്ങൾ നട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ധൃതി പിടിച്ച് ഭൂമി വാങ്ങാനുള്ള നീക്കത്തിന് പിന്നിൽ അഴിമയി അല്ലാതെ പിന്നെ എന്താണ്? അനധികൃതമായി ചിലർക്ക് കച്ചവടത്തിന് ലൈസൻസ് നൽകുക. ലക്ഷങ്ങൾ ചിലവിട്ട് പണിത കാക്കാത്തോട് ബസ്സ്റ്റാൻറിൽ സംരക്ഷണത്തിനുവേണ്ടി സ്ഥാപിച്ച ഹാൻഡ് റെയിൽ മുറിച്ചുമാറ്റി ചില സ്വന്തക്കാർക്ക് കടയിലേക്ക് വഴിയൊരുക്കി കൊടുക്കുന്നു. ഇതു പോലുള്ള വഴിവിട്ട പല നടപടികളും സ്വീകരിക്കുമ്പോൾ ചിലത് മനസ്സിലാക്കിയ ചില ഉദ്യോഗസ്ഥർ നിയമനടപടികൾ സ്വീകരിക്കാൻ ശ്രമിക്കുകയുണ്ടായി. നഗരസഭ ഭരണാധി കാരികൾ കൗൺസിലർമാരുടെ നേത്യത്വത്തിൽതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ഇതുപോലുള്ളവയാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം ചൂണ്ടി ക്കാണിക്കുന്നത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരും ഏതാനും ഉദ്യോഗസ്ഥരും ചേർന്ന് വമ്പിച്ച അഴിമതിയും സ്വജനപക്ഷപാതവും നിയമവിരുദ്ധമായ നടപടികളും നടത്തുകയാണ് എന്നുള്ളതാണ്. ഇക്കഴിഞ്ഞ കാലയളവിൽ തളിപ്പറമ്പ് വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത നഗരസഭയാണിത്. എടുത്തുപറയാവുന്ന ഒന്നുപോലും ചൂണ്ടികാണിക്കാൻ അവ രുടെ മുമ്പിലില്ല.

കേരള ഗവൺമെന്റും എം.എൽ.എയും മുൻകൈയെടുത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ മാത്രമേ ഇവിടെ എവിടെ നോക്കിയാലും കാണാനുള്ളൂ. തളിപ്പറമ്പ് സിവിൽ സ്റ്റേഷൻ നിർമ്മാണം, തളിപ്പറമ്പ് ടൗൺ സൗന്ദര്യവൽക്കരണം, താലൂക്ക് ആശുപ ത്രിയുടെ സമഗ്രമായ വികസനം, ഹാപ്പിനസ് സ്ക്വയർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നേറ്റം, ഹൈമാസ് ലൈറ്റുകൾ, രാജരാജേശ്വര റോഡിൻ്റെ നവീകരണം പാളയാട് പാലം. പത്തായചിറ അണക്കെട്ട്, കണക്‌ടിങ് തളിപ്പറമ്പി പദ്ധതി, ഡിജിറ്റൽ സാക്ഷരത ഇവയെല്ലാം ഇതിൽ ചിലത് മാത്രമാണ് ഈ സാഹചര്യത്തിൽ നഗരസഭയെന്ന നിലയിൽ വികസന പ്രവർത്തന രംഗത്ത് ഒന്നും ചെയ്യാതെ വികസന മുരടിപ്പ് മാത്രമാണ് നഗരസഭയുടെ മുഖ മുദ്ര. നഗരസഭ പരിധിയിലെ പൊട്ടിപ്പൊളിഞ്ഞ് താറുമാറായ റോഡുകൾ, കത്താത്ത തെരു വിളക്കുകൾ, തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യം തുടങ്ങിയവ ഇതിൽ ചിലതാണ്. തളിപ്പറമ്പ് നഗരസഭയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ ജനരോഷം ഉയർന്നുവരണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318596/cpm-alleges-corruption-against-the-municipality)