---
title: "പാലക്കാട് ജില്ലാ ആശുപത്രിയിൽ 8 വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവം: പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ"
english_title: "Incident of 8-year-old girl's right hand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318584/incident-of-8-year-old-girls-right-hand"
published_at: "2025-10-03T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfec45e6582_Untitled-2-web.jpg"
keywords: []
---

# പാലക്കാട് ജില്ലാ ആശുപത്രിയിൽ 8 വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവം: പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

> **Lead Summary:** **പാലക്കാട്: **പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയെന്ന പരാതിയിൽ അന്വേഷണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

## Article Content

**പാലക്കാട്: **പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയെന്ന പരാതിയിൽ അന്വേഷണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

അന്വേഷണത്തിലൂടെ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമടക്കം വ്യക്തമാകും. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318584/incident-of-8-year-old-girls-right-hand)