---
title: "ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരനെ കയ്യേറ്റത്തിനു ശ്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318536/case"
published_at: "2025-10-03T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfa5784d4f4_Police-Jeep.jpg"
keywords: []
---

# ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരനെ കയ്യേറ്റത്തിനു ശ്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ കേസ് 

> **Lead Summary:** **കണ്ണൂർ: **ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരനെ കയ്യേറ്റത്തിനു ശ്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷിൻ്റെ പരാതിയിലാണ് കക്കാട് സ്വദേശി എം.കെ. മനാഫിനെ തിരെ കേസെടുത്തത്.

## Article Content

**കണ്ണൂർ: **ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരനെ കയ്യേറ്റത്തിനു ശ്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷിൻ്റെ പരാതിയിലാണ് കക്കാട് സ്വദേശി എം.കെ. മനാഫിനെ തിരെ കേസെടുത്തത്.

ഇന്നലെ രാവിലെ 10.30 മണിക്ക് താഴെ ചൊവ്വയിലെ ട്രാഫിക് പോയിൻ്റിലാണ് സംഭവം. കെ എൽ 13. എ. വൈ.9326 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന പ്രതി ഒരു കാറിൽ ഇടിച്ചതിൽ റോഡിനു നടുവിൽ വെച്ച് വാക്തർക്കം ഉണ്ടായതിനെ തുടർന്ന്

പരാതിക്കാരൻ റോഡരികിലേക്ക് മാറി നിൽക്കാൻ പറഞ്ഞതിൽ പ്രകോപിതനായ പ്രതി ആജ്ഞ ലംഘിച്ച് യൂണിഫോമിൽ കയറിപ്പിടിച്ചും കയ്യേറ്റം ചെയ്തും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318536/case)