---
title: "യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ കേസ് "
english_title: "Missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318423/missing"
published_at: "2025-10-03T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ കേസ് 

> **Lead Summary:** തളിപ്പറമ്പ്: യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന(24), ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍ 1 ന് രാവിലെ പത്തിന് കാണാതായത്.

പൂവത്തെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് ഇറങ്ങിയ റിസ്വാനയെ കാണാനില്ലെന്ന ഭര്‍ത്താവ് ചെറിയാണ്ടീരകത്ത് വീട്ടില്‍ സി.എന്‍.ജയ്ഫറിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

പോലീസ് അന്വേഷണത്തില്‍ റിസ്വാനയെ കണ്ടെത്തിയതായി സൂചനകളുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318423/missing)