---
title: "ആന്തൂർ നഗരസഭ മൾട്ടി പർപ്പസ് ഫ്ളോർമിൽ ഉൽഘാടനം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു"
english_title: "M.V. Govindan Master MLA inaugurated the Anthoor Municipality Multi-Purpose Floor."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318346/mv-govindan-master-mla-inaugurated-the-anthoor-municipality-multi-purpose-floor"
published_at: "2025-10-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de6d5b82df6_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ മൾട്ടി പർപ്പസ് ഫ്ളോർമിൽ ഉൽഘാടനം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു

> **Lead Summary:** **മൊറാഴ: **ആന്തൂർ നഗരസഭ ജനകീയാസൂത്രണം പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മൊറാഴ മുതുവാനിയിൽ നിർമ്മിച്ചു മൾട്ടി പർപ്പസ് ഫ്ളോർമിൽ ഉൽഘാടനം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

**മൊറാഴ: **ആന്തൂർ നഗരസഭ ജനകീയാസൂത്രണം പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മൊറാഴ മുതുവാനിയിൽ നിർമ്മിച്ചു മൾട്ടി പർപ്പസ് ഫ്ളോർമിൽ ഉൽഘാടനം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.

നഗരസഭ പത്തൊമ്പതു ലക്ഷം ചിലവിട്ടാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യന്ത്ര സൗകര്യങ്ങളോടെ മസാല നിർമ്മാണം, നെല്ല് കുത്തി അരിയാക്കൽ, ഗോതമ്പ് ആട്ട നിർമ്മാണം യൂനിറ്റ് ആരംഭിച്ചത്. ആന്തൂർ മസാല ബ്രാൻ്റ് ആയാണ് ഈ ഉൽപ്പന്നങ്ങൾ കമ്പോളത്തിൽ എത്തിക്കുന്നത്.

നിലവിൽ നാലുപേർക്ക് നേരിട്ട് ജോലി നൽകുന്ന സംരഭം ഇനിയും വികസിപ്പിച്ച് ചുരുങ്ങിയത് അമ്പതുപേർക്കെങ്കിലും ജോലി നൽകുവാനുള്ള സംവിധാനം ഒരുക്കുവാൻനഗരസഭയും അതിന് വേണ്ടസൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേരളമാകെ ഇത്തരത്തിൽ ഒന്നരലക്ഷത്തിലധികം സംരഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.കണക്ടിംഗ് കേരള പദ്ധതിപ്രകാരം ധാരാളം യുവാക്കൾക്ക് ജോലി നൽകുവാൻ സാധിച്ചു.

നാടുകാണിയിൽ സഫാരി പാർക്കിൻ്റെ ജോലികൾ ആരംഭിച്ചെന്നും തളിപ്പറമ്പിൻ്റെ മുഖച്ഛായ തന്നെ മാറുന്ന ധാരാളം പ്രവർത്തികൾ നടന്നു വരികയാണെന്നുംകൂടി മാസ്റ്റർ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി.ഉണ്ണികൃഷ്ണൻ, കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി,ഓമനാ മുരളീധരൻ, ഒ.സി.പ്രദീപൻ, പത്മനാഭൻ ടി, കെ.പി.ശ്യാമള എന്നിവർസംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318346/mv-govindan-master-mla-inaugurated-the-anthoor-municipality-multi-purpose-floor)