---
title: "പത്താം ക്ലാസ് മുതൽ ഐടിഐക്കാർക്ക് വരെ അപേക്ഷിക്കാം; ഇന്ത്യൻ ആർമിയിൽ സുവർണാവസരം, നിരവധി തസ്തികകളിൽ ഒഴിവ്"
english_title: "job vacancies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318274/job-vacancies"
published_at: "2025-10-02T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de2b77906b4_download_(2).jpg"
keywords: []
---

# പത്താം ക്ലാസ് മുതൽ ഐടിഐക്കാർക്ക് വരെ അപേക്ഷിക്കാം; ഇന്ത്യൻ ആർമിയിൽ സുവർണാവസരം, നിരവധി തസ്തികകളിൽ ഒഴിവ്

> **Lead Summary:** ദില്ലി: ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.. ഇന്ത്യൻ ആർമി 194 ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാനും രാജ്യസേവനം നടത്താനുമുള്ള ഒരു മികച്ച അവസരമാണിത്. അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്. ഒക്ടോബർ 4-നും 24-നും ഇടയിൽ അപേക്ഷ സമര്‍പ്പിക്കണം.

## Article Content

ദില്ലി: ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.. ഇന്ത്യൻ ആർമി 194 ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാനും രാജ്യസേവനം നടത്താനുമുള്ള ഒരു മികച്ച അവസരമാണിത്. അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്. ഒക്ടോബർ 4-നും 24-നും ഇടയിൽ അപേക്ഷ സമര്‍പ്പിക്കണം.

പത്താം ക്ലാസ് മുതൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വരെ അപേക്ഷിക്കാം.

ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങി നിരവധി തസ്തികകളിൽ അവസരമുണ്ട്. ഏഴാമത് സിപിസി പേ മാട്രിക്സിലെ ലെവൽ ഒന്ന് മുതൽ ലെവൽ നാല് വരെയാണ് ശമ്പള ശ്രേണി. ദില്ലി, ജബൽപൂർ, കങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ, ബെംഗളൂരു എന്നിടങ്ങളാണ് ജോലി സ്ഥലം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318274/job-vacancies)