---
title: "മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി നടത്തുന്ന ജനബോധന പദയാത്ര ഇന്ന് "
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318217/muslim-league"
published_at: "2025-10-02T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de028ed20be_Untitled-2-web.jpg"
keywords: []
---

# മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി നടത്തുന്ന ജനബോധന പദയാത്ര ഇന്ന് 

> **Lead Summary:** **കമ്പിൽ :** ജനവിരുദ്ധ സർക്കാറുകൾക്കെതിരെ മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്നജനബോധന പദയാത്ര ഇന്ന് ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച നടക്കും ഉച്ചക്ക് ശേഷം 2 30ന്. നൂഞ്ഞേരി മഖാം പരിസരത്തു നടക്കുന്ന

## Article Content

**കമ്പിൽ :** ജനവിരുദ്ധ സർക്കാറുകൾക്കെതിരെ മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്നജനബോധന പദയാത്ര ഇന്ന് ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച നടക്കും ഉച്ചക്ക് ശേഷം 2 30ന്. നൂഞ്ഞേരി മഖാം പരിസരത്തു നടക്കുന്ന

ചടങ്ങ് മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. ചേലേരി മുക്ക്, ദാലിൽ, കായച്ചിറ, കൊളച്ചേരി പറമ്പ്, കൊളച്ചേരി മുക്ക്, നാലാം പീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കമ്പിൽ ബസാറിൽ സമാപിക്കും. സമാപന ചടങ്ങ് മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318217/muslim-league)