---
title: "തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനബോധന യാത്രയ്ക്ക് തുടക്കമായി"
english_title: "Taliparamba Municipal Muslim League Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318177/taliparamba-municipal-muslim-league-committee"
published_at: "2025-10-01T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd502696db6_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനബോധന യാത്രയ്ക്ക് തുടക്കമായി

> **Lead Summary:** കേന്ദ്ര കേരള കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ജനബോധന യാത്രയ്ക്ക്തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. ഏഴാംമൈലിൽ സെക്രട്ടറി മഹമ്മൂദ് അള്ളംകുളം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി സിദ്ധിഖ്‌ ഗാന്ധി അധ്യക്ഷത വഹിച്ചു.

## Article Content

കേന്ദ്ര കേരള കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ജനബോധന യാത്രയ്ക്ക്തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. ഏഴാംമൈലിൽ സെക്രട്ടറി മഹമ്മൂദ് അള്ളംകുളം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി സിദ്ധിഖ്‌ ഗാന്ധി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി പി ഇസ്മായിൽ, ജാഥ ക്യാപ്റ്റൻ കെ പി മുഹമ്മദ്‌ കുഞ്ഞി, ജില്ലാ സെക്രട്ടറി പി കെ സുബൈർ, സി പി വി അബ്ദുള്ള എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ വാർഡുകളിലെ 15 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പദയാത്ര കുപ്പത്ത് സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318177/taliparamba-municipal-muslim-league-committee)