---
title: "കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി ചപ്പൻ ആഷിക് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ"
english_title: "chappan ashik arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31813/chappan-ashik-arrested"
published_at: "2022-03-15T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230191c59f7a_Untitled-2 web.jpg"
keywords: []
---

# കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി ചപ്പൻ ആഷിക് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ ഹേമന്ത് കുമാറും പാർട്ടിയും സ്ക്രീനിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് യുവാക്കൾക്കും കുട്ടികൾക്കും എത്തിച്ചു നൽകുകയും ക്രിമിനൽ കേസിലും ഉൾപ്പെട്ട പ്രതിയെ കാട്ടാമ്പള്ളിയിൽ വെച്ച് കഞ്ചാവുമായി പിടികൂടി.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ ഹേമന്ത് കുമാറും പാർട്ടിയും സ്ക്രീനിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് യുവാക്കൾക്കും കുട്ടികൾക്കും എത്തിച്ചു നൽകുകയും ക്രിമിനൽ കേസിലും ഉൾപ്പെട്ട പ്രതിയെ കാട്ടാമ്പള്ളിയിൽ വെച്ച് കഞ്ചാവുമായി പിടികൂടി.

തളിപ്പറമ്പ് ചപ്പന്‍ ഹൗസിലെ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ സി.എച്ച്.മുഹമ്മദ് ആഷിക്കിനെ(29)യാണ് 22 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേരില്‍ എൻ ഡി പി എസ് കേസെടുത്തു. പ്രിവന്റിവ് ഓഫീസര്‍ ആര്‍.പി.അബ്ദുള്‍ നാസര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.വി.ബിജു, സി.ഇ.ഒമാരായ ജിതേഷ്,പി.പി.രജിരാഗ് ( ഉത്തരമേഖല കമ്മിഷണര്‍ സ്‌ക്വാഡ് അംഗം),സനീബ്, രാഹുല്‍, കലേഷ്, ഡ്രൈവര്‍ ഷജിത്ത് എന്നിവരും റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31813/chappan-ashik-arrested)