---
title: "കൊളച്ചേരിയിൽ വീട് ജപ്തി ചെയ്തു അമ്മയെയും മകനെയും ഇറക്കി വിട്ടു, പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ"
english_title: "jepti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318012/jepti"
published_at: "2025-10-01T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcaf4a3860d_Untitled-2-web.jpg"
keywords: []
---

# കൊളച്ചേരിയിൽ വീട് ജപ്തി ചെയ്തു അമ്മയെയും മകനെയും ഇറക്കി വിട്ടു, പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

> **Lead Summary:** **കൊളച്ചേരി:- **കൊളച്ചേരി കരിയിൽ വയലിൽ വീട് ജപ്തി ചെയ്ത് അമ്മയെയും മകനെയും ഇറക്കിവിട്ട് മണപ്പുറം ഹോം ഫിനാൻസ്. കരിയിൽ വയൽ മാടത്തിൽ ഷീബയുടെ വീടാണ് ജപ്തി ചെയ്തത്. മണപ്പുറം ഹോം ഫിനാൻസ് കണ്ണൂർ ബ്രാഞ്ചിൽ നിന്നാണ് ഷീബ ലോണെടുത്തത്.ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കുടുംബത്തെ അകത്ത് കയറ്റി.

## Article Content

**കൊളച്ചേരി:- **കൊളച്ചേരി കരിയിൽ വയലിൽ വീട് ജപ്തി ചെയ്ത് അമ്മയെയും മകനെയും ഇറക്കിവിട്ട് മണപ്പുറം ഹോം ഫിനാൻസ്. കരിയിൽ വയൽ മാടത്തിൽ ഷീബയുടെ വീടാണ് ജപ്തി ചെയ്തത്. മണപ്പുറം ഹോം ഫിനാൻസ് കണ്ണൂർ ബ്രാഞ്ചിൽ നിന്നാണ് ഷീബ ലോണെടുത്തത്.ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കുടുംബത്തെ അകത്ത് കയറ്റി.

3.5 ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതിൽ രണ്ടുലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ബാക്കിയുളള ഒരുലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഒരാഴ്ച്ച അവധിയാണ് ആവശ്യപ്പെട്ടത്. അവധി നൽകാതെ ഷീബയെയും മകനെയും ഇറക്കിവിടുകയായിരുന്നു. ചോറ് വെച്ച കലം പോലും എടുക്കാൻ അനുവദിക്കാത്ത ബാങ്കിന്റെ നടപടി തെമ്മാടിത്തരമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരോ പൊലീസോ ഇല്ലാതെയാണ് ജപ്തി ചെയ്യാൻ എത്തിയതെന്നും ആരോപണമുണ്ട്.

കുടുംബത്തിന് വസ്ത്രവും മരുന്നും എടുക്കാനുളള അവസരം നൽകണമെന്ന് സ്ഥാപന ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടപ്പൊൾ ദാർഷ്യത്തൊടെയും ദിക്കാരത്തോടയും ഉള്ള പെരുമാറ്റമാണ് ജീവനക്കരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സി പി ഐ എം ലോക്കൽ കമ്മിറ്റി സിക്രട്ടറി ശ്രീധരൻ സംഘമിത്രയും, ലോക്കൽ കമ്മിററി അംഗം എം വി ഷിജിനും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318012/jepti)