---
title: "മണ്ണുമാന്തി യന്ത്രങ്ങളുടെ വാടകവർധനയ്‌ക്കെതിരെ വാഹനറാലിയും പണിമുടക്കും സംഘടിപ്പിച്ചു"
english_title: "Vehicle rally and strike organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317958/vehicle-rally-and-strike-organized"
published_at: "2025-09-30T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbe50f9a4da_news-card.jpg"
keywords: []
---

# മണ്ണുമാന്തി യന്ത്രങ്ങളുടെ വാടകവർധനയ്‌ക്കെതിരെ വാഹനറാലിയും പണിമുടക്കും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ:**മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ ഒന്നു മുതൽ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം വ്യാപകമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനറാലിയും പണിമുടക്കവും സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ:**മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ ഒന്നു മുതൽ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം വ്യാപകമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനറാലിയും പണിമുടക്കവും സംഘടിപ്പിച്ചു.

ജില്ലാതല ഉദ്ഘാടനം മയ്യിൽ എട്ടേയാറിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ കടൂർ ഫ്ളാഗ് ഓഫ് ചെയ്തു. മേഖലാ പ്രസിഡന്റ് എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സന്തോഷ് വിനായക, പ്രശാന്ത് വേളത്തപ്പൻ, ഏരിയ സെക്രട്ടറി എം. ശ്രീരാജ് എന്നിവർ സംസാരിച്ചു.

തുടർന്ന് എട്ടേയാർ മുതൽ കൊളച്ചേരി മുക്ക് വരെ മണ്ണുമാന്തി യന്ത്രങ്ങൾ, ടിപ്പർ ലോറികൾ, എക്സ്കവേറ്റർ തുടങ്ങിയ വാഹനങ്ങളുടെ റാലി നടന്നു.

ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠാപുരം, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ലി, പേരാവൂർ, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിലും റാലിയും പൊതുപണിമുടക്കും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317958/vehicle-rally-and-strike-organized)