---
title: "പൊതുഅവധി; 30-ന് നടത്താനിരുന്ന പി എസ്‍ സി പരീക്ഷകൾ മാറ്റിവച്ചു"
english_title: "leave"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317647/leave"
published_at: "2025-09-29T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da1be17f3f2_Untitled-2-web.jpg"
keywords: []
---

# പൊതുഅവധി; 30-ന് നടത്താനിരുന്ന പി എസ്‍ സി പരീക്ഷകൾ മാറ്റിവച്ചു

> **Lead Summary:** **കണ്ണൂർ :-** നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30-ന് നടത്താനിരുന്ന പി എസ്‍ സി പരീക്ഷകൾ മാറ്റിവച്ചു.പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്.

## Article Content

**കണ്ണൂർ :-** നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30-ന് നടത്താനിരുന്ന പി എസ്‍ സി പരീക്ഷകൾ മാറ്റിവച്ചു.പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്.

കയർ ഫെ‍ഡ് കെമിസ്റ്റ്, ഹോമിയോപ്പതി വകുപ്പ് ഫാർമസിസ്റ്റ്, ആർക്കൈവ്സ് വകുപ്പ് കൺസർവേഷൻ ഓഫീസർ തസ്തികകളിലെ ഓൺലൈൻ പരീക്ഷകൾ ഒക്ടോബർ എട്ടിന് നടത്തും.

വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (277/2024) തസ്തികയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ് എ പി പരേഡ് ​ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി.30-ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317647/leave)