---
title: "തദ്ദേശ തെരഞ്ഞെടുപ്പ്‌; വോട്ടർമാർക്ക്‌ പ്രത്യേക തിരിച്ചറിയൽ നമ്പർ"
english_title: "election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317581/election"
published_at: "2025-09-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്‌; വോട്ടർമാർക്ക്‌ പ്രത്യേക തിരിച്ചറിയൽ നമ്പർ

> **Lead Summary:** തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ മുഴുവൻ സമ്മതിദായകർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ.എസ്‌ഇസി എന്ന ഇംഗ്ലീഷ് അക്ഷരവും ഒൻപത് അക്കങ്ങളും അടങ്ങിയ സവിശേഷ തിരിച്ചറിയൽ നമ്പറാണ്‌ നൽകുക.

## Article Content

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ മുഴുവൻ സമ്മതിദായകർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ.എസ്‌ഇസി എന്ന ഇംഗ്ലീഷ് അക്ഷരവും ഒൻപത് അക്കങ്ങളും അടങ്ങിയ സവിശേഷ തിരിച്ചറിയൽ നമ്പറാണ്‌ നൽകുക.

ഇ‍ൗ നമ്പർ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വെബ്‌സൈറ്റിൽ സെർച്ച്‌ ചെയ്‌താൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ തിരിച്ചറിയാൻ സാധിക്കും.തദ്ദേശസ്ഥാപന വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർ നപടികൾക്കും അന്വേഷണങ്ങൾക്കും വോട്ടർമാർക്ക്‌ ഈ തിരിച്ചറിയൽ നമ്പർ പ്രയോജനപ്പെടുത്താം.

തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിലുള്ള 2,83,12,458 വോട്ടർമാർക്കും തിരിച്ചറിയൽ നമ്പർ നൽകും. മഞ്ചേശ്വരം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വോട്ടറാകും കരട് പട്ടിക അനുസരിച്ച്‌ സംസ്ഥാനത്തെ ആദ്യത്തെ വോട്ടർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317581/election)