---
title: "പട്ടുവം പടിഞ്ഞാറെച്ചാൽ മണക്കീൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ  എം പി  നിർവഹിച്ചു "
english_title: "road inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317578/road-inauguration"
published_at: "2025-09-28T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d93ea916b05_news-card.jpg"
keywords: []
---

# പട്ടുവം പടിഞ്ഞാറെച്ചാൽ മണക്കീൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ  എം പി  നിർവഹിച്ചു 

> **Lead Summary:** **തളിപ്പറമ്പ : **എം പി യുടെ ആസ്തി വികസന ഫൗണ്ട് ഉപയോഗിച്ച് പൂർത്തീക രിച്ച പട്ടുവം പടിഞ്ഞാറെച്ചാൽ മണക്കീൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ : **എം പി യുടെ ആസ്തി വികസന ഫൗണ്ട് ഉപയോഗിച്ച് പൂർത്തീക രിച്ച പട്ടുവം പടിഞ്ഞാറെച്ചാൽ മണക്കീൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ ശ്രുതി, കെ നാസർ, കെ ഹാമിദ് , മുൻ പഞ്ചായത്ത് മെമ്പർ രാജീവൻ കപ്പച്ചേരി, ടി ദാമോദരൻ, പി പി സുബൈർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ ടി പ്രദീപൻ സ്വാഗതവും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317578/road-inauguration)