---
title: "തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം"
english_title: "Local body general elections"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317441/local-body-general-elections"
published_at: "2025-09-27T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d806d0a2436_news-card.jpg"
keywords: []
---

# തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര്ചേർക്കാൻ വീണ്ടും അവസരം. തിങ്കളാഴ്‌ച മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കും. അടുത്ത മാസം 25നാണ് അന്തിമ വോട്ടർപട്ടിക ഇറക്കുന്നത്. ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര്ചേർക്കാൻ വീണ്ടും അവസരം. തിങ്കളാഴ്‌ച മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കും. അടുത്ത മാസം 25നാണ് അന്തിമ വോട്ടർപട്ടിക ഇറക്കുന്നത്. ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം.

തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുൻപ് ഒരിക്കൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വ്യക്തമാക്കി. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയാക്കിയ, എന്നാൽ കരട് പട്ടികയിൽ പേരില്ലാത്ത വ്യക്തികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം.

ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും അപേക്ഷ നൽകാവുന്നതാണ്. കൂടാതെ, എല്ലാ വോട്ടർമാർക്കും സവിശേഷമായ ഒരു തിരിച്ചറിയൽ നമ്പർ നൽകുന്നതായിരിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317441/local-body-general-elections)