---
title: "പുതിയങ്ങാടിയിലെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറിക്ക്‌ നേരെ ആക്രമണം: 5 പേർക്കെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317370/case"
published_at: "2025-09-27T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7a204a6c4b_img_3643.jpg"
keywords: []
---

# പുതിയങ്ങാടിയിലെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറിക്ക്‌ നേരെ ആക്രമണം: 5 പേർക്കെതിരെ കേസ് 

> **Lead Summary:** **പഴയങ്ങാടി : **പുതിയങ്ങാടിയിലെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിനു നേരെ അക്രമം നടത്തിയ സംഭവത്തിൽ പരാതിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. പുതിയങ്ങാടി പ്രദേശവാസികളായ കെ എം റംഷാദ്, കെ.എം ആഷിഖ്, കെ എം ജാഫർ,കെ പി സലാഹ്, എം. നൗഷാദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്

## Article Content

**പഴയങ്ങാടി : **പുതിയങ്ങാടിയിലെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിനു നേരെ അക്രമം നടത്തിയ സംഭവത്തിൽ പരാതിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. പുതിയങ്ങാടി പ്രദേശവാസികളായ കെ എം റംഷാദ്, കെ.എം ആഷിഖ്, കെ എം ജാഫർ,കെ പി സലാഹ്, എം. നൗഷാദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗവും മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പുതിയങ്ങാടിയിലെ സഹീദ് കായിക്കാരൻ്റെ പരാതിയിലാണ് കേസെടുത്തത്. 25 ന് വ്യാഴാഴ്ച രാത്രി 9.30 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. മരവടിയുമായി ലൈബ്രറിയുടെ അകത്ത് കയറിയ പ്രതികൾ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന പരാതിക്കാരനെ വാതിൽ അടച്ച് പുറത്തുപോകാൻ അനുവദിക്കാതെ അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ലൈബ്രറിയുടെ അലമാര തകർത്ത് 15000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317370/case)